ഇന്ത്യക്കായി മുഹമ്മദ് ഷമി പന്തെറിയുമ്പോഴായിരുന്നു സംഭവം. ആ സമയത്ത് ഇംഗ്ലണ്ട് 97-5 എന്ന നിലയില്‍ പരുങ്ങുകയായിരുന്നു. 13 റണ്‍സുമായി ബെയര്‍സ്റ്റോയും 11 റണ്‍സുമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സുമായിരുന്നു ക്രീസില്‍. രണ്ടാം ദിനം ഇന്ത്യന്‍ ബൗളര്‍മാരെ നേരിടാന്‍ ബുദ്ധിമുട്ടിയ ബെയര്‍സ്റ്റോയെ, ന്യൂസീലന്‍ഡ് താരം ടിം സൗത്തിയുടെ പേരുപറഞ്ഞാണ് കോലി സ്ലെഡ്ജ് ചെയ്യാന്‍ ആരംഭിച്ചത്. ഈ സ്ലെഡ്ജിങ് മൂന്നാം ദിവസത്തിലേക്കും നീളുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.It's tense out there between Virat Kohli and Jonny Bairstow #ENGvIND pic.twitter.com/3lIZjERvDW
— Sky Sports Cricket (@SkyCricket) July 3, 2022
എന്നാല്‍, കോലിയുടെ സ്ലെഡ്ജിങ്ങിന് ബെയര്‍സ്റ്റോ ബാറ്റുകൊണ്ട് കലക്കന്‍ മറുപടി കൊടുത്തു. കിടിലന്‍ സെഞ്ചുറിയിലൂടെ ! ബെയര്‍സ്റ്റോ 140 പന്തില്‍ 14 ഫോറും രണ്ട് സിക്‌സും സഹിതം 106 റണ്‍സെടുത്താണ് പുറത്തായത്. സെഞ്ചുറി നേടിയ ശേഷം ഗ്യാലറിയെ അഭിവാദ്യം ചെയ്യുന്നതിനിടെ ഗ്രൗണ്ടില്‍ നില്‍ക്കുന്ന കോലിയെ ചെറു പുഞ്ചിരിയോടെ നോക്കാനും ബെയര്‍സ്റ്റോ മറന്നില്ല. ഒടുവില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ കോലി ക്യാച്ചെടുത്താണ് ബെയര്‍സ്റ്റോ കൂടാരം കയറിയതും !Virat Vs Barstow Battle On This Time Last Time Kohli Vs Root #Bairstow #Crickettwitter pic.twitter.com/E7MfxZIY8x
— Abhay Thakur (@AbhayThakur981) July 3, 2022
— Guess Karo (@KuchNahiUkhada) July 3, 2022