India vs Bangladesh warm-up Match: ട്വന്റി 20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യയുടെ പരിശീലന മത്സരം നാളെ. ബംഗ്ലാദേശാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ന്യൂയോര്‍ക്കിലാണ് കളി നടക്കുന്നത്. ഡിസ്‌നി പ്ലാസ് ഹോട്ട് സ്റ്റാറില്‍ മത്സരം തത്സമയം കാണാന്‍ സാധിക്കും.
ഇന്ത്യന്‍ ടീമിലെ എല്ലാ അംഗങ്ങളും ന്യൂയോര്‍ക്കില്‍ എത്തി കഴിഞ്ഞു. വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് അവസാനം എത്തിയത്. ആദ്യ ബാച്ചില്‍ കോലിയും പാണ്ഡ്യയും ഇല്ലാത്തത് വലിയ വാര്‍ത്തയായിരുന്നു. കോലി സന്നാഹ മത്സരം കളിക്കില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അതേസമയം പരിശീലന മത്സരത്തില്‍ രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങി എല്ലാ താരങ്ങളും അണിനിരക്കും. മലയാളി താരം സഞ്ജു സാംസണും അവസരം ലഭിച്ചേക്കും.