രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യ 163 റൺസിന് ഓൾ ഔട്ട്, ഓസീസിന് 76 റൺസ് വിജയലക്ഷ്യം

Webdunia
വ്യാഴം, 2 മാര്‍ച്ച് 2023 (17:19 IST)
ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസീസിന് 76 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യ 163 റൺസിന് ഓൾ ഔട്ടായി. 8 വിക്കറ്റെടുത്ത നാഥൻ ലിയോണാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞത്. ഇന്ത്യൻ ബാറ്റർമാരിൽ പുജാരയൊഴികെ ആർക്കും തന്നെ ലിയോണിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
 
രണ്ടാം ഇന്നിങ്ങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്കായി പുജാര 59 റൺസെടുത്തു. 26 റൺസെടുത്ത ശ്രേയസ് അയ്യർ മാത്രമാണ് പുജാരയ്ക്ക് പിന്തുണ നൽകിയിള്ളു. വാലറ്റക്കാരായ ഉമേഷ് യാദവിനും സിറാജിനും റൺസൊന്നും കണ്ടെത്താനായില്ല. നേരത്തെ ഒന്നാം ഇന്നിങ്ങ്സിൽ 197 റൺസിന് പുറത്തായ ഓസീസ് 88 റൺസിൻ്റെ ഒന്നാം ഇന്നിങ്ങ്സ് ലീഡ് നേടിയിരുന്നു. 156 റൺസിന് 4 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച ഓസീസിൻ്റെ ശേഷിച്ച 6 വിക്കറ്റുകൾ 41 റൺസെടുക്കുന്നതിനിടെ ഇന്ത്യ നേടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article