ഇന്ത്യ കറങ്ങിവീണ പിച്ചിൽ നിലതെറ്റാതെ ഓസീസ്, ആദ്യദിനം സന്ദർശകർക്ക് ലീഡ്

ബുധന്‍, 1 മാര്‍ച്ച് 2023 (17:16 IST)
ഇന്ത്യൻ ബാറ്റർമാർക്ക് കാലിറ്ററിയ പിച്ചിൽ ആദ്യദിനം നിലയുറപ്പിച്ച് ഓസീസ്. ഒന്നാം ദിനത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വെറും 109 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് തുടക്കത്തിൽ തന്നെ ഓപ്പണർ ട്രാവിസ് ഹെഡിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഉസ്മാൻ ഖവാജയും മാർനസ് ലബുഷെയ്നും ചേർന്ന് സ്കോർ 100 കടത്തി.
 
31 റൺസെടുത്ത മാർനസ് ലബുഷെയ്നിനെയും 60 റൺസെടുത്ത ഓപ്പണർ ഉസ്മാൻ ഖവാജയെയും നഷ്ടപ്പെട്ടെങ്കിലും തകർച്ചയിലേക്ക് പോകാതെ സ്റ്റീവ് സ്മിത്ത് പിടിച്ചുനിന്നും. ആദ്യ ദിനം അവസാനിക്കുമ്പോൾ 26 റൺസെടുത്ത സ്മൊത്തിൻ്റെ വിക്കറ്റും ഓസീസിന് നഷ്ടമായി. രവീന്ദ്ര ജഡേജയ്ക്കാണ് വിക്കറ്റ്. ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസീസ് 156 റൺസിന് 4 വിക്കറ്റ് എന്ന നിലയിലാണ്. 7 റൺസുമായി പീറ്റർ ഹാൻസ്കോമ്പും 6 റൺസുമായി കാമറൂൺ ഗ്രീനുമാണ് ക്രീസിൽ. മത്സരത്തിൽ 47 റൺസിൻ്റെ ലീഡാണ് ഓസീസിനുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍