കപിൽദേവിനെ മറികടന്ന് അശ്വിൻ, ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ ബൗളർ

Webdunia
വ്യാഴം, 2 മാര്‍ച്ച് 2023 (16:10 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ ബൗളറെന്ന നേട്ടം സ്വന്തമാക്കി രവിചന്ദ്ര അശ്വിൻ. 269 ഇനിങ്ങ്സുകളിൽ നിന്ന് 687 വിക്കറ്റുകൾ സ്വന്തമാക്കിയ അശ്വിൻ ഇതിഹാസതാരമായ കപിൽദേവിനെയാണ് മറികടന്നത്. ഇൻഡോർ ടെസ്റ്റിലെ രണ്ടാം ദിനത്തിൽ ഓസീസ് താരം അലക്സ് കാരിയുടെ വിക്കറ്റ് എടുത്തതോടെയാണ് റെക്കോർഡ് നേട്ടം അശ്വിൻ സ്വന്തമാക്കിയത്.
 
499 ഇന്നിങ്ങ്സുകളിൽ നിന്നും 953 വിക്കറ്റുകൾ വീഴ്ത്തിയ അനിൽ കുംബ്ലെയാണ് ലിസ്റ്റിൽ ഒന്നാമതുള്ളത്. 422 ഇന്നിങ്ങ്സുകളിൽ നിന്നും 707 വിക്കറ്റുകൾ വീഴ്ത്തിയ ഹർഭജൻ സിംഗ് രണ്ടാമതുമാണ്. നിലവിലെ ഫോമിൽ ഹർഭജൻ സിംഗിൻ്റെ റെക്കോർഡ് അശ്വിൻ മറികടന്നാലും കുംബ്ലെയുടെ റെക്കോർഡ് മറികടക്കുക എളുപ്പമാകില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article