കെ.എല്‍.രാഹുലിന് പകരം പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ച ശുഭ്മാന്‍ ഗില്ലും നിരാശപ്പെടുത്തി. ഒന്നാം ഇന്നിങ്‌സില്‍ 21 റണ്‍സിന് പുറത്തായ ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ടക്കം കണ്ടില്ല. വെറും അഞ്ച് റണ്‍സ് എടുത്താണ് ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ പുറത്തായത്. നഥാന്‍ ലയണിന്റെ പന്തില്‍ ഗില്‍ ബൗള്‍ഡ് ആകുകയായിരുന്നു. ഒന്നാം ഇന്നിങ്‌സിലും സ്പിന്നിന് മുന്നിലാണ് ഗില്‍ വീണത്. മാത്യു കുന്നെമന്‍ ആണ് ഒന്നാം ഇന്നിങ്‌സില്‍ ഗില്ലിനെ പുറത്താക്കിയത്.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 88 റണ്‍സിന്റെ ലീഡാണ് വഴങ്ങിയത്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 109 ന് ഓള്‍ഔട്ടായപ്പോള്‍ ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 197 റണ്‍സ് നേടി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 32 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലിന് പുറമേ രോഹിത് ശര്‍മയേയും ഇന്ത്യക്ക് നഷ്ടമായി. രോഹിത് 12 റണ്‍സാണ് നേടിയത്.