2016 ലെ ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടക്കും. മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് കളികള്‍. ദുബായില്‍ നടന്ന ക്രിക്കറ്റ് ബോര്‍ഡിന്റെ മീറ്റിംഗിലാണ് തീരുമാനം. എന്നാല്‍ പ്രധാന വേദികള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ല.
സൌത്ത് ആഫ്രിക്കയില്‍ നടന്ന ആദ്യ ലോകകപ്പ് ഇന്ത്യ വിജയിച്ചിരുന്നു. ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് റണ്‍സിന് തോല്പിച്ചാണ് അന്ന് ഇന്ത്യ കിരീടം ചൂടിയത്. കഴിഞ്ഞ വര്‍ഷം ലോകകപ്പ് നടന്നത് ബംഗ്ലാദേശിലാണ്. ഫൈനലില്‍ ആറ് വിക്കറ്റുകള്‍ക്ക് ശ്രീലങ്ക ഇന്ത്യയെ തോല്പിക്കുകയായിരുന്നു.
ഇത്തവണ ലോകകപ്പ് ഇന്ത്യയിലേക്ക് വരുമ്പോള്‍ വീണ്ടും കിരീടം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ എന്നാണ് കായിക പ്രേമികള്‍ ഉറ്റു നോക്കുന്നത്. ഇക്കുറി മത്സരങ്ങളില്‍ ആരാകും ഇന്ത്യയെ നയിക്കുക എന്നുള്ളതും ചോദ്യചിഹ്നമായി തുടരുകയാണ്.