ജയവർദ്ധനയുടെ സെഞ്ചുറി പാഴായി; പരമ്പര ഇന്ത്യക്ക്

Webdunia
തിങ്കള്‍, 10 നവം‌ബര്‍ 2014 (10:23 IST)
ശ്രീലങ്കയെ തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെടുത്തി  അഞ്ച് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആറ് വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം കൈപ്പിടിയിലൊതുക്കിയത്. ഇനിയുള്ള രണ്ടു കളികളും വെറും സമയം കൊല്ലികളായി തീരുമെന്ന് ഉറപ്പായി.

ലങ്കയ്ക്ക് നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ലങ്കന്‍ നായകന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. തുടക്കത്തിലെ തന്നെ വിക്കറ്റുകള്‍ കൊഴിഞ്ഞതോടെ 48.2 ഓവറിൽ 242 ന് ആൾ ഔട്ടാവുകയായിരുന്നു. സെഞ്ച്വറി നേടിയ മഹേല ജയവർദ്ധനെയും (118) അർദ്ധ സെഞ്ച്വറി നേടിയ ദിൽഷനും (53), വാലറ്റക്കാരൻ  പ്രസന്നയും (29)മാത്രമാണ് ലങ്കൻ ബാറ്റിംഗിൽ പിടിച്ചുനിന്നത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ശിഖർ ധവാന്റെയും (91), കൊഹ്‌ലിയുടെയും (53) അർദ്ധ സെഞ്ച്വറികൾക്കൊപ്പം രഹാനെ (31), റായ്ഡു (35), റെയ്‌ന (18) എന്നിവരുടെ പിന്തുണയും കൂടിച്ചേർന്നപ്പോൾ 35 പന്ത് ബാക്കിവെച്ച് ജയം പിടിച്ചെടുക്കുകയായിരുന്നു. ഇന്ത്യ 44.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ജയവർദ്ധനയാണ് കളിയിലെ താരം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.