ദക്ഷിണാഫ്രിക്കയില്‍ വമ്പന്മാരായി ടീം ഇന്ത്യ; മൂന്നാം ട്വന്റി -20യിലെ ജയത്തോടെ പരമ്പര സ്വന്തമാക്കി

ഞായര്‍, 25 ഫെബ്രുവരി 2018 (12:55 IST)
ആവേശം നിറഞ്ഞു നിന്ന നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺ‌സിന് പരാജയപ്പെടുത്തി ഇന്ത്യ ട്വന്റി-20 പരമ്പര സ്വന്തമാക്കി. 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അതിഥേയര്‍ക്ക് 165 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സുരേഷ് റെയ്നയാണ് മാൻ ഓഫ് ദ മാച്ച്.

സ്കോർ: ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റിന് 172, ദക്ഷിണാഫ്രിക്ക 20 ഓവറിൽ ആറ് വിക്കറ്റിന് 165.

അവസാന ഓവറിൽ 18 റൺസ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് 11 റൺസ് മാത്രമാണ് ഭുവനേശ്വർ കുമാര്‍ വിട്ടു നൽകിയത്.

173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്‌ക്കു വേണ്ടി ഡുമിനി (55) ക്രിസ്റ്റ്യന്‍ ജോങ്കര്‍ (24 പന്തില്‍ 49) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മറ്റുള്ളവര്‍ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ശി​ഖ​ർ ധ​വാ​ൻ (47), സു​രേ​ഷ് റെ​യ്ന (43) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ക്ക്  ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്. മ​നീ​ഷ് പാ​ണ്ഡെ (13), ധോ​ണി (11 പ​ന്തി​ൽ 12), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (17 പ​ന്തി​ൽ 21), ദി​നേ​ശ് കാ​ർ​ത്തി​ക്( അ​ഞ്ചു പ​ന്തി​ൽ 13) എ​ന്നി​വ​ർ സ്കോ​ർ ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പു​റ​ത്താ​യി. അ​ക്സ​ർ പ​ട്ടേ​ൽ (1), ഭു​വ​നേ​ശ്വ​ർ കു​മാർ (3) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ​നി​ന്നു.

പുറംവേദനയെത്തുടർന്നു പുറത്തിരുന്ന വിരാട് കോഹ്‌ലിക്കു പകരം  രോഹിത് ശർമയാണു ടീമിനെ നയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍