സൈന്യം നോക്കി നില്‍ക്കെ നിയന്ത്രണരേഖ കടന്ന പാക് ഹെലികോപ്‌റ്റര്‍ നിരീക്ഷണപ്പറക്കല്‍ നടത്തി

വ്യാഴം, 22 ഫെബ്രുവരി 2018 (08:12 IST)
ഏറ്റുമുട്ടല്‍ സാധ്യത നിലനില്‍ക്കെ പാകിസ്ഥാന്‍ ഹെലികോപ്റ്റർ ഇന്ത്യയുടെ ആകാശാതിര്‍ത്തി കടന്ന്  നിരീക്ഷണപ്പറക്കല്‍ നടത്തി. നിയന്ത്രണരേഖയില്‍ 300 മീറ്ററോളം കടന്നുകയറി പൂഞ്ച് മേഖലയിലാണ് നിരീക്ഷണപ്പറക്കല്‍ നടത്തിയത്.

ബുധനാഴ്ച രാവിലെ 9.45 ഓടെയായിരുന്നു പാക് സൈന്യത്തിന്റെ എംഐ-17 ഹെലികോപ്ടര്‍ ഗുരുതര നിയമലംഘനം നടന്നത്. അതിര്‍ത്തി കടന്ന ഹെലികോപ്ടര്‍ നിരീക്ഷണപ്പറക്കലിന് ശേഷം മടങ്ങിപ്പോകുകയും ചെയ്തു.

മേഖലയില്‍ മൂന്നു ഹെലികോപ്ടറുകള്‍ കണ്ടെത്തിയെങ്കിലും ഒരു ഹെലികോപ്ടര്‍ മാത്രമാണ് അതിര്‍ത്തി ലംഘിച്ച് അകത്തു കടന്നത്. എന്നാല്‍ ഇരുഭാഗത്തു നിന്നും വെടിവയ്‌പ്പോ മറ്റ് പ്രകോപനമോ ഉണ്ടായിട്ടില്ലെന്ന് സേനാവക്താക്കള്‍ വ്യക്തമാക്കി.

അതേസമയം, പാക് ഹെലികോപ്‌റ്റര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിച്ചിട്ടില്ലെന്നാണ് പൂഞ്ചിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പാണ്ഡേ രാജീവ് ഓംപ്രകാശിന്റെ വിശദീകരണം.

ഭീകരരെ തേടി ഇന്ത്യന്‍ സൈന്യം ശ്രീനഗറിലെ ഭുജ്‌പോരാ, മോച്‌വ എന്നിവടങ്ങളില്‍ തിരച്ചില്‍ നടത്തുമ്പോഴാണ് പാകി ഹെലികോപ്‌റ്റര്‍ അതിര്‍ത്തികടന്ന് എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍