എന്നാൽ നിലവിലെ സാഹചര്യത്തിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സൂര്യയെ പരിഗണിക്കുന്നതാകും നന്നാവുകയെന്നും ടെസ്റ്റിൽ സൂര്യ നിരാശപ്പെടുത്താനാണ് സാധ്യതയേറെന്നും ആരാധകർ പറയുന്നു. ആഭ്യന്തര ക്രിക്കറ്റിൽ സ്വപ്നതുല്യമായ ഫോം തുടരുന്ന സർഫറാസ് ഖാനാണ് ഇന്ത്യ അവസരം നൽകേണ്ടതെന്നും ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സർഫറാസിനാകുമെന്നും ആരാധകർ പറയുന്നു.
സൂര്യകുമാർ ക്ലാസിക് ഷോട്ടുകളേക്കാൾ സാഹസിക ഷോട്ടുകളാണ് ഇഷ്ടപ്പെടുന്നത്. ഈ ശൈലി ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമാകില്ലെന്നാണ് ആരാധകർ പറയുന്നത്. പരിമിത ഓവറിൽ ടീമിലെ നിർണായക താരമാണ് സൂര്യ ടെസ്റ്റ് മത്സരങ്ങളിൽ അവസരം നൽകിയാൽ പരിക്കിനുള്ള സഹചര്യം അധികമാകുമെന്നും ജോലിഭാരം ഉയർത്തുന്നത് ഒരു പക്ഷേ പരിമിത ഓവറുകളിലെ താരത്തിൻ്റെ പ്രകടനത്തെ ബാധിക്കാമെന്നും ആരാധകർ പറയുന്നു.