രാഹുല്‍ ത്രിപതി ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ സ്ഥിര സാന്നിധ്യമാകും

തിങ്കള്‍, 9 ജനുവരി 2023 (10:46 IST)
രാഹുല്‍ ത്രിപതി ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ സ്ഥിരം സാന്നിധ്യമാകുന്നു. ട്വന്റി 20 ടീമില്‍ വമ്പന്‍ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് ബിസിസിഐ. ഒരു ട്വന്റി 20 ബാറ്റര്‍ക്ക് വേണ്ട എല്ലാ മികവുകളും ത്രിപതിക്കുണ്ടെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. 
 
2024 ട്വന്റി 20 ലോകകപ്പ് ടീമില്‍ ത്രിപതി ഉറപ്പായും സ്ഥാനം പിടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പവര്‍പ്ലേയില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ് രാഹുല്‍ ത്രിപതി. ഈ മികവാണ് ത്രിപതിക്ക് മുന്നോട്ടുള്ള വഴി തുറന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍