വൈകി ലഭിച്ച അംഗീകാരം, ത്രിപാഠി കൂടുതൽ അവസരങ്ങൾ അർഹിക്കുന്നു

ഞായര്‍, 8 ജനുവരി 2023 (09:56 IST)
ശ്രീലങ്കക്കെതിരായ മൂന്നാം ടി20 മത്സരം സൂര്യകുമാർ യാദവെന്ന അമാനുഷികൻ്റെ പ്രകടനത്തിൻ്റെ പേരിൽ ചർച്ചയാകുമ്പോൾ സൂര്യയുടെ പ്രകടനത്തിനിടയിലും ആരാധകമനസ്സുകളിൽ ഇടം പിടിച്ചിരിക്കുകയാണ് രാഹുൽ ത്രിപാഠി. തുടക്കത്തിൽ തന്നെ ഓപ്പണർ ഇഷാൻ കിഷാനെ നഷ്ടമായി പതറി നിൽക്കുകയായിരുന്ന ഇന്ത്യൻ ടീമിനെ തുടക്കക്കാരൻ്റെ പതർച്ചയേതുമില്ലാതെ കരകയറ്റിയത് രാഹുൽ ത്രിപാഠിയുടെ പ്രകടനമായിരുന്നു.
 
ഓപ്പണർ ശുഭ്മാൻ ഗിൽ പ്രതിരോധാത്മകമായി ബാറ്റ് ചെയ്യുന്ന സമയത്ത് കളിയുടെ മൊമൻ്റം ഷിഫ്റ്റ് ചെയ്യുന്ന പ്രകടനവുമായാണ് ത്രിപാഠി തിളങ്ങിയത്. 16 പന്തിൽ 218.7 സ്ട്രൈക്ക് റേറ്റിൽ 5 ഫോറും 2 സിക്സറും സഹിതം 35 റൺസാണ് താരം സ്വന്തമാക്കിയത്. ഐപിഎല്ലിൽ ഏറനാളായി സ്ഥിരതയുള്ള പ്രകടനം കാഴ്ചവെച്ചിട്ടും തൻ്റെ 31ആം വയസിലാണ് ത്രിപാഠിക്ക് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയത്. സ്വന്തം പ്രകടനം നോക്കാതെ ടീമിനായി കളിക്കുന്ന താരമാണ് ത്രിപാഠിയെന്നും ഇന്ത്യൻ ടീമിൽ താരം കൂടുതൽ മത്സരങ്ങൾ അർഹിക്കുന്നുവെന്നും ആരാധകർ പറയുന്നു.
 
2024ലെ ടി20 ലോകകപ്പ് മുന്നിൽ കണ്ട് ത്രിപാഠിയെ ഇന്ത്യ പിന്തുണക്കണമെന്നും പവർ പ്ലേയിൽ എങ്ങനെ കളിക്കണമെന്ന് ത്രിപാഠി കാണിച്ചുതന്നുവെന്നും ആരാധകർ പറയുന്നു. കുറഞ്ഞ പന്തിൽ 30-40 റൺസ് കണ്ടെത്തുന്നതാരങ്ങളെയാണ് ഇന്ത്യയ്ക്ക് ആവശ്യമെന്നും സഞ്ജു സാംസണോട് കാണിച്ച നീതികേട് ത്രിപാഠിയോട് ആവർത്തിക്കരുതെന്നും പറയുന്നവർ കുറവല്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍