ബംഗ്ലാദേശിനെതിരെ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

Webdunia
ബുധന്‍, 10 ജൂണ്‍ 2015 (10:14 IST)
ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ്‌ നേടിയ ഇന്ത്യ ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. മഹേന്ദ്ര സിംഗ്‌ ധോണി വിരമിച്ച ശേഷം ആദ്യമായി നടക്കുന്ന ഒരു മുഴുവന്‍ പരമ്പരയ്ക്കാണു കോഹ്ലിയുടെ നേതൃത്വത്തില്‍  ടീം ഇന്ത്യ ഇറങ്ങുന്നത്‌.

അഞ്ചാം ബൌളറെ ഉള്‍പ്പെടുത്തിയതോടെ ചേതേശ്വര്‍ പൂജാരയ്ക്ക്‌ അന്തിമ ഇലവനില്‍ സ്ഥാനം ലഭിച്ചിട്ടില്ല.  രോഹിത്‌ ശര്‍മയാണ് മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്നത്. രണ്‌ടു വര്‍ഷത്തെ ഇടവേളയ്ക്ക്‌ ശേഷം ഓഫ്‌ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്‌ ഇന്ത്യന്‍ ജഴ്സിയില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും പരമ്പരയ്ക്കുണ്ട്. ആര്‍.അശ്വിന്‍, വരുണ്‍ ആരോണ്‍, ഇഷാന്ത്‌ ശര്‍മ, ഉമേഷ്‌ യാദവ്‌ എന്നിവര്‍ ബൌളിംഗ് വിഭാഗത്തില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.