'കണക്ക് തീർക്കാൻ കിവികൾ, ആശ്വാസജയം തേടി ഇന്ത്യ': മൂന്നാം ഏകദിനം നാളെ

ആഭിറാം മനോഹർ

തിങ്കള്‍, 10 ഫെബ്രുവരി 2020 (13:32 IST)
ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ അവസാന ഏകദിന മത്സരം നാളെ. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച കിവികൾ പരമ്പര സ്വന്തമാക്കിയ ന്യൂസിലൻഡ് മൂന്നാമത്തെ മത്സരത്തിനിറങ്ങുമ്പോൾ ടി20യിലെ പരാജയത്തിന് മറുപടിയായി ഒരു വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. എന്നാൽ അവസാനമത്സരത്തിൽ വിജയിച്ച് അഭിമാനം കാക്കാനായിരിക്കും ഇന്ത്യ ലക്ഷ്യമിടുന്നത്.പരമ്പര നഷ്ടമായെങ്കിലും അവസാന മത്സരത്തിലം വിജയത്തിനായി പൊരുതുമെന്ന് ഇന്ത്യന്‍ താരം ഷര്‍ദ്ദുല്‍ ഠാക്കൂർ വ്യക്തമാക്കിയിരുന്നു.
 
ഓരോ മത്സരവും പ്രധാനമാണ്. പരമ്പര 2-0ന് നഷ്ടപ്പെട്ടെങ്കിലും അവസാനമത്സരത്തിലും വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. പരമ്പര നഷ്ടമാകുമെന്ന സമ്മർദ്ദമില്ലാതെ അവസാന മത്സരത്തിൽ കളിക്കാനാവുമെന്നതാണ് അവസാന മത്സരത്തിലെ പ്രത്യേകത. പരമ്പരയിൽ ആശ്വാസജയം നേടണമെങ്കിൽ റോസ് ടെയ്‌ലറിന്റെ വിക്കറ്റ് നിർണായകമാകുമെന്നും ഠാക്കൂര്‍ പറഞ്ഞു.
 
അതേസമയം അവസാന മത്സരത്തിന് കളത്തിലിറങ്ങുന്ന ഇന്ത്യൻ ടീമിൽ ചില മാറ്റങ്ങൾക്കും സാധ്യതയുണ്ട്. ഇന്ത്യൻ ബൗളിങ്ങ് താരം ജസ്‌പ്രീത് ബു‌മ്രക്ക് പകരം മുഹമ്മദ് ഷമിയും കേദാർ ജാദവിന് പകരം മനീഷ് പാണ്ഡേയും ടീമിൽ എത്തിയേക്കും. ന്യൂസിലൻഡ് ടീമിൽ പരിക്ക് മാറിയ കെയ്‌ൻ വില്യംസൺ മടങ്ങിയെത്താനും സാധ്യതയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍