പരിക്കിന്റെ പിടിയിലായിട്ടും ഇന്ത്യ കാണിക്കുന്ന പോരാട്ടവീര്യം അത്ഭുതപ്പെടുത്തുന്നു: ആദം ഗിൽക്രിസ്റ്റ്

ശനി, 16 ജനുവരി 2021 (17:10 IST)
ഓസീസ് പര്യടനത്തിൽ തുടക്കം മുതലെ പരിക്ക് ഇന്ത്യയെ വിടാതെ പിടികൂടിയിരിക്കുകയാണ്. പര്യടനത്തിന് മുൻപ് പരിക്ക് മൂലം ഇഷാന്ത് ശർമയെ നഷ്ടമായ ഇന്ത്യക്ക് പര്യടനത്തിനിടെ കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ഹനുമാ വിഹാരി, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ സേവനവും പരിക്ക് മൂലം നഷ്ടമായിരുന്നു.
 
അതേസമയം ഇത്രയും പരിക്ക് ടീമിനെ വലയ്‌ക്കുമ്പോളും ഇന്ത്യൻ ടീം കാണിക്കുന്ന പോരാട്ടവീര്യം അത്ഭുതപ്പെടുത്തുന്നതാണെന്ന് മുൻ ഓസീസ് താരം ആദം ഗിൽക്രിസ്റ്റ്. ഇത്രയുമേറെ താരങ്ങള്‍ക്കു പരിക്കേറ്റിട്ടും ഇന്ത്യന്‍ ടീം കാണിക്കുന്ന പോരാട്ടവീര്യം പ്രശംസനീയമാണ്. സ്ഥിരം താരങ്ങളില്‍ പലരും ഇല്ലാതിരുന്നിട്ടും പകരക്കാരെ വെച്ച് ഇന്ത്യന്‍ വീറോടെയാണ് പൊരുതിയത്. ഇന്ത്യന്‍ ടീമിന്റെ ചടുലതയെയും പോരാട്ടത്തില്‍ തുടരാനുള്ള സന്നദ്ധതയേയും ആർക്കും തന്നെ ചോദ്യം ചെയ്യാനാകില്ല ഗിൽക്രിസ്റ്റ് പറഞ്ഞു.
 
നിരവധി ടീമുകൾ ഓസീസിൽ പര്യടനം നടത്തിയിട്ടുണ്ട്.അവര്‍ക്കൊന്നും ടെസ്റ്റ് പരമ്പരയില്‍ പിടിച്ചുനില്‍ക്കാനായിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ അടങ്ങാത്ത പോരാട്ടവീര്യം എടുത്തുപറയേണ്ടതാണ്. ഈ പരമ്പര അവർക്ക് നേടാൻ ഇപ്പോഴും അവസരമുണ്ടെന്നത് അത്ഭുതകരമായ കാര്യമാണ് ഗിൽക്രിസ്റ്റ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍