സിംബാബ്‌വെ ക്രിക്കറ്റ് പര്യടനത്തിനായി ഇന്ത്യന്‍ ടീം പോകും. ബി സി സി ഐയുടെതാണ് തീരുമാനം. പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച തെരഞ്ഞെടുക്കും. സംപ്രേഷണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ പരമ്പര ഉപേക്ഷിക്കാനുള്ള തീരുമാനം ബി സി സി ഐപിന്‍വലിക്കുകയായിരുന്നു.
മൂന്ന് ഏകദിനവും രണ്ട് ട്വന്റി 20യും ഉള്‍പ്പെട്ടതാണ് പരമ്പര. ജൂലൈ പത്തുമുതല്‍ ആണ് ഇന്ത്യന്‍ ടീം സിംബാബ്‌വെയില്‍ പര്യടനം നടത്തുക. പരമ്പരയ്ക്കുള്ള ടീമിനെ തിങ്കളാഴ്ച 11നു ഡല്‍ഹിയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കും.
കഴിഞ്ഞദിവസം ബാര്‍ബഡോസില്‍ നടന്ന രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സില്‍ വാര്‍ഷിക യോഗത്തിലാണ് ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ഭരണാധികാരികള്‍ നടത്തിയ ചര്‍ച്ചയിലാണ് പരിഹാരം ഉരുത്തിരിഞ്ഞത്. പരമ്പരയുടെ സംപ്രേഷണാവകാശം ടെന്‍ സ്പോര്‍ട്സ് സ്വന്തമാക്കിയതിലുള്ള അതൃപ്‌തിയുടെ പേരിലാണ് ബി സി സി ഐ നേരത്തെ ഇക്കാര്യത്തില്‍ ഇടഞ്ഞത്.