ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ശ്രദ്ദേയമാവുക ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടമായിരിയ്ക്കില്ല. പകരം ഇന്ത്യ സീനിയർ ടീമും യുവനിരയുടെ ഏ ടീമും തമ്മിലുള്ള മത്സരമാകും. ഇംഗ്ലണ്ട് പര്യടത്തിൽ ഇന്ത്യ സന്നാഹ മത്സരത്തിൽ ഏറ്റമുട്ടുന്നത് ഇന്ത്യയോട് തന്നെയാണ് എന്ന് സാരം. ആഗസ്റ്റ് സെപ്തംബർ മാസങ്ങളിലാണ് ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ അഞ്ച് മത്സരങ്ങൾ കളിയ്ക്കുക. അതിന് മുന്നോടിയായി ജൂലൈയിൽ നടക്കുന്ന ആദ്യ ചദുർദിന സന്നാഹ മത്സരത്തിൽ ഇന്ത്യൻ സീനിയർ ടീമും ഇന്ത്യ എ ടീമും തമ്മിൽ ഏറ്റുമുട്ടും.
ആഗസ്റ്റ് നാലിനു നോട്ടിങ്ഹാംഷെയറിലാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക. രണ്ടാം ടെസ്റ്റ് 12 മുതല്‍ 16 വരെ ലണ്ടനിലും മൂന്നാം ടെസ്റ്റ് 25 മുതല്‍ 29 വരെ ലീഡ്‌സിലുമായിരിക്കും. നാലാം ടെസ്റ്റ് സപ്തംബര്‍ രണ്ടു മുതല്‍ ആറു വരെ ലണ്ടനിലും അവസാന ടെസ്റ്റ് 10 മുതല്‍ 14 വരെ മാഞ്ചസ്റ്ററിലും നടക്കും. നിലവിൽ ഇന്ത്യൻ പര്യടനത്തിനായി ഇംഗ്ലണ്ട് താരങ്ങൾ ഇന്ത്യയിലെത്തി കഴിഞ്ഞു. ഫെബ്രുവരി അഞ്ചിനാണ് ടെസ്റ്റ് പരമ്പര ആരംഭിയ്ക്കുന്നത്. ആദ്യ രണ്ടു ടെസ്റ്റുകള്‍ ചെന്നൈയിലും ശേഷിച്ച രണ്ടു മത്സരങ്ങൾ അഹമ്മദാബാദിലുമായിരിക്കും നടക്കുക. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നടക്കും.