വ്യാഴാഴ്‌ച ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ ടീം തിങ്കളാഴ്ച രാവിലെ നെറ്റ്സില്‍ പരിശീലനം നടത്തി. ബോളര്‍മാരും ബാറ്റ്സ്‌മാന്‍മാരും ഏറെ നേരം പരിശീലനം നടത്തി. ഫീല്‍ഡിംഗ് നിലവാരം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പരിശീലനം മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ നടന്നു.
രോഹിത് ശര്‍മ, വിരാട് കൊഹ്‌ലി, സുരേഷ് റെയ്ന, ശീഖര്‍ ധവാന്‍ എന്നിവര്‍ ദീര്‍ഘനേരം ബാറ്റിംഗ് പരിശീലനം നടത്തി. വിരാട് കൊഹ്‌ലി പതിവിലും കൂടുതതല്‍ സമയമെടുത്ത് പരിശീലനത്തിനായി ചെലവഴിച്ചു. ഷോട്ട് പിച്ച് പന്തുകള്‍ നേരിടാന്‍ ബുദ്ധിമുട്ട് കാണിക്കുന്ന സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ടെന്നീസ് പന്ത് ഉപയോഗിച്ച് പ്രത്യേക പരിശീലനം നല്‍കി.
ടെന്നീസ് റാക്കറ്റുമായാണ് ധോണി നെറ്റ്സിലെത്തിയത്. ടെന്നീസ് റാക്കറ്റുകൊണ്ട് ധോണി ശക്തമായി അടിച്ചുകൊടുക്കുന്ന ടെന്നീസ് ബോളിലായിരുന്നു റെയ്ന അടക്കമുള്ള ബാറ്റ്സ്മാന്‍മാര്‍ 15-20 മിനിട്ട് നേരം പരിശീലനം നടത്തിയത്. അശ്വിനും ജഡേജയും രോഹിതിന് പന്തെറിഞ്ഞുകൊടുത്തപ്പോള്‍ പേസ് ബൗളര്‍മാരായിരുന്നു മറ്റ് താരങ്ങള്‍ക്ക് പന്തെറിഞ്ഞത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.