ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ വലതു ചുമലില്‍ പരുക്കേറ്റ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ബിസിസിഐ.
കോഹ്‌ലിയുടെ പരുക്ക് ഗുരുതരമല്ല. മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ അദ്ദേഹം കളിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.
ടെസ്‌റ്റിന്റെ ആദ്യ ദിനത്തില്‍ ഉച്ചയ്ക്കുശേഷം കളി പുനരാരംഭിച്ചപ്പോഴായിരുന്നു കോഹ്‌ലിക്ക് പരുക്കേറ്റത്. പീറ്റർ ഹാൻസ്കോമ്പിന്റെ ബൗണ്ടറി തടയാന്‍ ശ്രമിക്കുന്നതിടെ വലതു ചുമൽ ഇടിച്ചു വീഴുകയായിരുന്നു.