ബോളിംഗ് ആക്ഷന്‍; മര്‍ലോണ്‍ സാമുവേല്‍സിനു വിലക്ക്

Webdunia
തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (14:42 IST)
വെസ്‌റ്റ് ഇന്‍ഡീസ് ഓള്‍റൌണ്ടര്‍ മര്‍ലോണ്‍ സാമുവേല്‍സിനു അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ (ഐസിസി) വിലക്കേര്‍പ്പെടുത്തി. നിയമവിരുദ്ധമായ ബോളിംഗ് ആക്ഷന്‍ മൂലം അടുത്ത 12 മാസത്തേക്കാണു സാമുവേല്‍സിനു  ബോളിംഗില്‍ വിലക്ക്. ഇതു രണ്ടാംതവണയാണ് സാമുവേല്‍സ് ഇത്തരത്തില്‍ നടപടി നേരിടുന്നത്.

അനുവദനീയമായ പരിധിയില്‍ കൂടുതല്‍ കൈമുട്ട് വളയുന്നതിനാലാണിത്. കഴിഞ്ഞ ഒക്ടോബറില്‍ ശ്രീലങ്കയ്ക്കെതിരെ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സാമുവേല്‍സിന്റെ ബോളിംഗ് ആക്ഷന്‍ സംശയകരമാണെന്ന് അംപയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് വിദഗ്ധ പരിശോധനയില്‍ സാമുവേല്‍സിന്റെ കൈ അനുവദനീയമായ 15 ഡിഗ്രിയില്‍ കൂടുതല്‍ മടങ്ങുന്നതായി ഐസിസി സ്ഥിരീകരിച്ചു.