കോഹ്‌ലിക്ക് കുലുക്കമില്ല; ‘അടിച്ചു കയറി’ പന്തും പൃഥ്വിയും - റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുതിപ്പ്

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (18:08 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഐസിസി ടെസ്‌റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുതിപ്പ്. വിരാട് കോഹ്‌ലി ബാറ്റ്‌സ്‌മാന്മാരുടെ പട്ടിയില്‍ ഒന്നാമത് നില്‍ക്കുമ്പോള്‍ പൃഥ്വി ഷാ അറുപതാമതും റിഷഭ് പന്ത് 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 62മതും എത്തി.

അജിങ്ക്യ രഹാനെ നാലു സ്ഥാനങ്ങൾ കയറി പതിനെട്ടാം റാങ്കിലെത്തിയപ്പോള്‍ ചേതേശ്വർ പൂജാര ആറാം റാങ്കിൽ തുടരുകയാണ്.

ഹൈദരാബാദ് ടെസ്‌റ്റില്‍ പത്ത് വിക്കറ്റ് നേട്ടം ആഘോഷിച്ച ഉമേഷ് യാദവ് നാലു സ്ഥാനങ്ങൾ കയറി 25ൽ എത്തി. ഇതോടെ ആദ്യ 25 റാങ്കിലുള്ള ഇന്ത്യൻ ബോളർമാരുടെ എണ്ണം നാലായി. മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരാണ് മറ്റുള്ളവർ.

ടീം റാങ്കിങ്ങിൽ പരമ്പര വിജയത്തിലൂടെ ലഭിച്ച ഒരു പോയിന്റു കൂടി ചേർത്ത് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യക്ക് നിലവിൽ 116 പോയിന്റുണ്ട്. രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കും 106 പോയിന്റേയുള്ളൂ.

അനുബന്ധ വാര്‍ത്തകള്‍

Next Article