ഐസിസിയുടെ പുതിയ ടെസ്‌റ്റ് ഏകദിന റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് മല്‍സരത്തില്‍ 27 മല്‍സരങ്ങളില്‍ നിന്നും 124 പോയിന്റ് നേടിയാണ് അവര്‍ ഒന്നാമതെത്തിയത്. 45 മല്‍സരത്തില്‍ നിന്നും 115 പോയിന്റ് നേടി ഏകദിന മല്‍സരത്തിലും ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടി ക്രിക്കറ്റില്‍ മൂന്നാം സ്ഥാനത്താണ് അവര്‍. ടെസ്റ്റിലും ഏകദിനത്തിലും രണ്ടാം ഓസ്ട്രേലിയയാണ് രണ്ടാമത്.
29 മല്‍സരങ്ങളില്‍ നിന്നും 2793 പോയിന്റ് നേടിയ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 113 പോയിന്റുമായി ഏകദിന പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ട്വന്റി-20 മല്‍സര പട്ടികയില്‍ ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്. 131 പോയിന്റാണ് ലങ്കയ്ക്ക്. 126 പോയിന്റ് നേടി ഇന്ത്യ രണ്ടാം സ്ഥാനത്താണ്.