ഐ‌സിസി റാങ്കിംഗ്, കോഹ്‌ലി ആദ്യ പത്തില്‍ നിന്ന് പുറത്തായി

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2015 (10:11 IST)
രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ (ഐസിസി) പുതിയ ടെസ്റ്റ് റാങ്കിങിൽ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് സ്ഥാന ചലനം.ആദ്യപത്തില്‍ നിന്ന് താഴേക്ക് പോയ  കോഹ്‌ലി പതിനൊന്നാം സ്ഥാനത്താണിപ്പോള്‍. എന്നാല്‍ ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ ഒന്നാമൻ ഇപ്പോഴുംജ് കോഹ്‌ലി തന്നെയാണ്.

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിടപറഞ്ഞ ലങ്കയുടെ കുമാർ സംഗക്കാര ബാറ്റ്സ്മാൻമാരിൽ ഏഴാമതും ഓസ്ട്രേലിയയുടെ മൈക്കൽ ക്ലാർക്ക് പതിനഞ്ചാമതുമാണ്. അതേസമയം ബോളർമാരുടെ റാങ്കിങിൽ എട്ടാമതും ഓൾറൗണ്ടർമാരിൽ രണ്ടാമനുമായി ആർ അശ്വിൻ മികച്ച മുന്നേറ്റം നടത്തി.  ഓൾറൗണ്ടർമാരിൽ ബംഗ്ലദേശിന്റെ ഷാക്കിബ് അൽ ഹസനു പിന്നിലാണ് അശ്വിൻ.

അജിങ്ക്യ രഹാനെ ഇരുപതാം സ്ഥാനത്തും മുരളി വിജയ് 22മതും സ്ഥാനത്തുണ്ട്. ബാറ്റിങിൽ ഓസ്ട്രേലിയയുടെ സ്റ്റീവൻ സ്മിത്തും ബോളിങിൽ ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്നുമാണ് ഒന്നാമൻമാർ. ടീം റാങ്കിങിൽ ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ ആറാമത്.