ഇന്ത്യൻ ടീമിനരികെയുണ്ട്, ഇടം ലഭിക്കുമെന്ന് സെലക്ടർമാർ, ഒടുവിൽ ടീം പ്രഖ്യാപിച്ചപ്പോൾ ഇടമില്ല: ഒറ്റക്കിരുന്ന് ഒരുപാട് കരഞ്ഞുവെന്ന് സർഫറാസ് ഖാൻ
സമീപകാലത്തായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും മികച്ച രീതിയിൽ കളിക്കുന്ന താരമാണ് സർഫറാസ് ഖാൻ. ടെസ്റ്റ് ക്രിക്കറ്റിൽ സീനിയർ താരങ്ങൾക്ക് പകരമായി പുതിയ താരങ്ങളെ വളർത്തിയെടുക്കേണ്ട സമയത്തും കഴിഞ്ഞ 3 വർഷക്കാലമായി ആഭ്യന്തരക്രിക്കറ്റിൽ സ്വപ്നതുല്യമായ പ്രകടനം നടത്തുന്ന താരത്തിന് ലഭിക്കുന്നത് അവഗണന മാത്രമാണ്.
എന്നാൽ ടീമിനെ പ്രഖ്യാപിച്ചപ്പോൾ എനിക്ക് സ്ഥാനമില്ല. അത് വളരെ സങ്കടമുണ്ടാക്കി. എൻ്റെ സ്ഥാനത്ത് ആര് തന്നെയായാലും ആ സങ്കടമുണ്ടാകും. ഇന്ത്യൻ ടീമിലേക്കുള്ള വിളി ഞാൻ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞാൻ ആലോചിച്ചു. ഒറ്റയ്ക്കിരുന്നു കളിച്ചു. സർഫറാസ് പറഞ്ഞു. കഴിഞ്ഞ രഞ്ജി സീസണിൽ 122.75 ശരാശരിയിൽ 8982 റൺസാണ് സർഫറാസ് നേടിയത്. നാല് സെഞ്ചുറിയും 2 അർധസെഞ്ചുറിയും ഇതിൽ ഉൾപ്പെടൂന്നു. 275 ആണ് മികച്ച സ്കോർ.