എനിക്കെതിരെ എങ്ങനെ ബോള്‍ ചെയ്യണമെന്ന് സച്ചിനറിയാമായിരുന്നു, പക്ഷേ ധോണിയാണ് എന്റെ സ്വപ്‌നം തകര്‍ത്തത്: തുറന്നു പറഞ്ഞ് മഹിയുടെ ആദ്യ ഇര
ഏകദിന മത്സരങ്ങളില്‍ നൂറ് സ്‌റ്റംപിംഗ് എന്ന റെക്കോര്‍ഡ് മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലായിട്ട് ദിവസങ്ങള്‍ മാത്രമെ കഴിഞ്ഞിട്ടുള്ളൂ. നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചുവെങ്കിലും മഹിയുടെ ഈ നേട്ടത്തെ പ്രശംസിച്ച് നിരവധി സൂപ്പര്‍ താരങ്ങളാണ് രംഗത്ത് എത്തിയത്.
ധോണിയുടെ ചരിത്രനേട്ടത്തിന് തുടക്കമിട്ട് ആദ്യവിക്കറ്റ് നഷ്‌ടപ്പെടുത്തിയ മുന്‍ ബ്ംഗ്ലാദേശ് ഓപ്പണര്‍ രജിന്‍ സലേഹ് മഹിയുടെ മിന്നല്‍ സ്റ്റംപിംഗിനെ പുകഴ്‌ത്തി രംഗത്ത് എത്തി.
ഏറ്റവും ഇഷ്‌ടപ്പെടുന്ന ബാറ്റ്‌സ്‌മാനാണ് ധോണി. അദ്ദേഹത്തിന്റെ ക്യാപ്‌റ്റന്‍സി മികച്ചതാണ്. അന്ന് സെഞ്ചുറി നഷ്‌ടമായല്ലോ എന്ന് മകന്‍ പറഞ്ഞപ്പോള്‍ എനിക്ക് സങ്കടം തോന്നിയെന്നും സലേഹ് വ്യക്തമാക്കി.