ധോണിയെക്കുറിച്ചുള്ള പന്തിന്റെ പ്രസ്‌താവന വൈറലാകുന്നു

Webdunia
ശനി, 17 നവം‌ബര്‍ 2018 (14:12 IST)
ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍‌ഗാമിയെന്ന വിശേഷണം ലഭിച്ച താരമാണ് റിഷഭ് പന്ത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും നീലക്കുപ്പായമണിഞ്ഞ യുവതാരം വിക്കറ്റിനു മുന്നിലും പിന്നിലും മികച്ച പ്രകടനമാണ് നടത്തുന്നത്.

ട്വന്റി-20 ടീമില്‍ നിന്ന് ധോണി ഏറെക്കുറെ പുറത്തായ സ്ഥിതിക്ക് പന്ത് ഇന്ത്യന്‍ ടീമിന്റെ ഭാഗമായി കഴിഞ്ഞു. ഇതോടെയാണ് ധോണിയുടെ സ്ഥാനത്ത് എത്തിയ പന്തിനു മുന്നില്‍ ഒരു പാട് ചോദ്യങ്ങള്‍ ഉയര്‍ന്നത്. എല്ലാം ധോണിയുടെ പിന്‍‌ഗാമിയെന്ന നിലയ്‌ക്കുള്ളതായിരുന്നു.

എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് ഉത്തരം നല്‍കിയിരിക്കുകയാണ് 21കാരനായ റിഷഭ് പന്ത്.

ധോണിയുമായി നേരിട്ട് മത്സരിക്കാനില്ലെന്നും അദ്ദേഹത്തിനൊപ്പം സഞ്ചരിക്കാനാണ് താന്‍ താല്‍പ്പര്യപ്പെടുന്നതെന്നുമാണ് പന്ത് പറഞ്ഞത്. അദേഹത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാണ് ശ്രമമെന്നും പന്ത് കൂട്ടിച്ചേര്‍ത്തു.

ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ നിര്‍ദേശങ്ങളും തനിക്ക് ഉപകരിക്കുന്നതായി പന്ത് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article