നല്ല തുടക്കം ലഭിച്ചിട്ടും മധ്യനിര ഫോമിലാകാത്തതാണ് പഞ്ചാബിന് വിനയായത്. തകര്‍ത്തടിച്ച് കളിച്ച മില്ലറിന് പിന്തുണ നല്‍കാന്‍ മറ്റ് ബാറ്റ്സ്മന്‍മാര്‍ക്ക് സാധിച്ചില്ല. മാക്‌സ്വെല്‍ 11ഉം ബെയ്ലി 6നും പുറത്തായി. ഇതാണ് പഞ്ചാബിനെ പത്താം തോല്‍വിയിലേക്ക് തള്ളിവിട്ടത്. കളിയില്‍ ജയിച്ചതോടെ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ബാംഗ്ലൂരും മുംബൈയുമാണ് 14 പോയിന്റുമായി മൂന്നാംസ്ഥാനത്തുള്ള സണ്‍ റൈസേഴ്‌സിന്റെ അടുത്ത എതിരാളികള്‍.