ഹൈദരബാദ് ബാറ്റ് ചെയ്യുന്ന സമയത്ത് ടൈം ഔട്ടിനിടെ ലഖ്‌നൗ താരങ്ങളോട് സംസാരിക്കാന്‍ എത്തിയതാണ് ഗംഭീര്‍. മൈതാനത്തേക്ക് ഗംഭീര്‍ ഇറങ്ങിയ സമയം മുതല്‍ ഹൈദരബാദ് ആരാധകര്‍ 'കോലി കോലി' എന്ന് മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തുടങ്ങി. ആരാധകര്‍ തന്നെ ലക്ഷ്യം വയ്ക്കുകയാണെന്ന് മനസ്സിലായിട്ടും മൈതാനത്തിലൂടെ മുഖം താഴ്ത്തി നടക്കുകയാണ് ഗംഭീര്‍ ചെയ്തത്. ലഖ്‌നൗ ഡഗ്ഔട്ടിലേക്ക് ആരാധകര്‍ പാഴ് വസ്തുക്കളും കുപ്പികളും വലിച്ചെറിഞ്ഞു.