Delhi Capitals: പ്ലേ ഓഫ് കാണാതെ ഐപിഎല്ലില്‍ നിന്ന് ആദ്യം പുറത്താകുന്ന ടീമായി ഡല്‍ഹി ക്യാപിറ്റല്‍സ്

ഞായര്‍, 14 മെയ് 2023 (08:37 IST)
Delhi Capitals: ഈ സീസണില്‍ ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി ഡല്‍ഹി ക്യാപിറ്റല്‍സ്. നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോല്‍വി വഴങ്ങിയതോടെയാണ് ഡല്‍ഹിയുടെ എല്ലാ സാധ്യതകളും അടഞ്ഞത്. 12 കളികളില്‍ നിന്ന് നാല് ജയവും എട്ട് തോല്‍വിയുമായി വെറും എട്ട് പോയിന്റോടെ പത്താം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇപ്പോള്‍. 
 
ഈ സീസണില്‍ ഡല്‍ഹിക്ക് രണ്ട് കളികള്‍ കൂടിയാണ് ശേഷിക്കുന്നത്. ഈ രണ്ട് കളികളിലും ഉയര്‍ന്ന മാര്‍ജിനില്‍ ജയിച്ചാല്‍ പോലും ഡല്‍ഹിക്ക് ഇനി പ്ലേ ഓഫ് കാണാന്‍ സാധിക്കില്ല. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണറാണ് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍