പന്തിനെ പഴിക്കേണ്ട, ധോണിയും പണ്ട് അങ്ങനെയായിരുന്നു, വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം

ശനി, 11 ഏപ്രില്‍ 2020 (13:53 IST)
വിക്കറ്റിന് പിന്നിൽ ധോണി ഉണ്ടെങ്കിൽ ക്രീസ് വിട്ട് പുറത്തിറങ്ങാൻ ഏത് ലോകോത്തര ബാറ്റ്സ്‌മാനും ഭയക്കും. മിന്നൽ വേഗത്തിലായിരിക്കും സ്റ്റംബിംങ്, പലപ്പോഴും തീരുമനം പറഞ്ഞിട്ടുള്ളത് തേർഡ് അംബയർമാർ. വിക്കറ്റിന് പിന്നിലെ ആ വേഗതയായിരിക്കും ധോണി വിരമികുക്കുന്നതോടെ ഇന്ത്യയ്ക്ക നഷ്ടമാവുക എന്നാണ് വിലയിരുത്തലുകൾ, ധോണിയ്ക്ക് പകരം എന്ന വിശേശിപ്പിക്കപ്പെട്ട താരമായ ഋഷഭ് പന്ത് അതിനാൽ തന്നെ വലിയ പ്രതിസന്ധിയിലാണ്. ഓരോ ചെറിയ പിഴവ് പോലും വലിയ വിവാദങ്ങൾ ആകുന്നു. ധോണിയെ താരതമ്യം ചെയ്തുകൊണ്ടാണ് വിമർശനങ്ങൾ.
 
എന്നാൽ വിക്കറ്റ് കീപ്പറായി ധോണി എത്തുന്ന കാലത്ത് അദ്ദേഹത്തി്ന് നിരവധി പോരായ്മകൾ ഉണ്ടായിരുന്നു എന്ന് തുറന്നുപറയുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറും, മുൻ സെലക്ടിങ് കമ്മറ്റി അംഗവുമായ കിരൻ മോറെ. 'ധോണി എന്ന താരത്തിന്റെ പ്രതിഭ ലോകം കണ്ടു കഴിഞ്ഞതാണ്. എന്നാല്‍ കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം ഈ ഉയരങ്ങളിലെത്തിയത്. കരിയറിന്റെ ആദ്യ കാലത്ത് വിക്കറ്റ് കീപ്പിങിൽ ധോണിക്കും ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. വിക്കറ്റ് കീപ്പിങിൽ അദ്ദേഹത്തിന്റെ കഴിവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. 
 
എന്നാല്‍ ധോണി കഠിന പ്രയത്നത്തിലൂടെ തന്റെ പോരായ്മകളെ മറികടന്നു. ഓരോ മല്‍സരം കഴിയുന്തോറും അദ്ദേഹം കൂടുതല്‍ മെച്ചപ്പെടുകയായിരുന്നു. ടെസ്റ്റ് ക്രികറ്റിൽ വിക്കറ്റ് കീപ്പിങ്ങിൽ കൂടുതൽ വെല്ലുവിളികൾ ഉണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ് അദ്ദേഹം പരിശ്രമിച്ചു. ഇതോടെ ധോണി എന്ന വിക്കറ്റ് കീപ്പർ കൂടുതൽ മികച്ചതായി. അങ്ങനെ കൂടുതൽ അവസരങ്ങളും ധോണിയ്ക്ക് ലഭിച്ചു. ധോണിയുടെ തിരിച്ചുവരവിനെ കുറിച്ചും മോറെ പ്രതികരിച്ചു. ഏറെ കാലമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ലാത്ത ധോണിയെ ഇനി പരിഗണിക്കുക സെലക്ടര്‍മാർക്ക് ബുദ്ധിമുട്ടായിരിക്കും. ഇനിയെന്ത് എന്ന് ധോണി തന്നെയാണ് പറയേണ്ടത്. എപ്പോള്‍ കളി നിര്‍ത്തണമെന്ന് ധോണിക്ക് നന്നായറിയാം. കിരൺ മോറെ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍