കോവിഡ് 19: സി5 എയർക്രോസുമായി സിട്രോൺ ഈ വർഷം എത്തില്ല

ശനി, 11 ഏപ്രില്‍ 2020 (12:27 IST)
ആദ്യ വരവിൽ പരാജയപ്പെട്ടു എങ്കിലും മാറിയ വാഹന വിപണി മനസിലാക്കി പിഎസ്എ ഗ്രൂപ്പ് വീണ്ടും ഇന്ത്യയിലെത്തുന്നു. സികെ ബിർള ഗ്രൂപ്പുമായി സഹകരിച്ചാണ് പിഎസ്എ വീണ്ടും ഇന്ത്യയിലെത്തുന്നത്. പിഎസ്എ ഗ്രൂപ്പിന് കീഴിലുള്ള സിട്രോൺ ബ്രൻഡാണ് ഇന്ത്യയിലെത്തുന്നത്. പ്രീമിയം എസ്‌യുവിയായ സി5 എയർക്രോസിനെയാണ് സിട്രോൺ അദ്യം ഇന്ത്യൻ വിപണിയിലെത്തിക്കുന്ന വാഹനം. 
 
ഈ വർഷം സെപ്തംബറോടെ ആദ്യ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കും എനാണ് സിട്രോൺ വ്യക്തമാക്കിയിരുന്നത്. എന്നാൽ വാഹനം ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തില്ല. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഈ മാറ്റം, 2021 ആദ്യ പദത്തിൽ തന്നെ സിട്രോൺ ആദ്യ വാഹനത്തെ ഇന്ത്യയിലെത്തിക്കും എന്നാണ് റിപ്പോർട്ടുകൾ. 2017ലാണ് സി5 എയർക്രോസ് ചൈനീസ് വിപണിയിൽ എത്തുന്നത്. പിന്നീട് യൂറോപ്യൻ വിപണികളിലേക്കും എത്തി.
 
4,500എംഎം നീളവും, 1,840എംഎം വീതിയും 1,670 ഉയരവും വാഹനത്തിനുണ്ട്. 230 എംഎം ആണ് വീൽ ബേസ്. കാഴ്ചയിൽ സ്റ്റൈലിഷാണ് സി5 എയർക്രോസ്. വീതി കുറഞ്ഞ നീണ്ട ഗ്രില്ലുകളും, ഹെഡ്‌ലാമ്പുകളുംമെല്ലാം വാഹനത്തിന് വ്യത്യസ്തമായ ഒരു ലുക്കാണ് നൽകുന്നത്. അത്യാധുനില സൗകര്യങ്ങളോടുകൂടിയതാണ് ഇന്റീരിയർ. ആദ്യ അഞ്ച് വർഷങ്ങളിൽ ഓരോ വർഷവും ഓരോ പുതിയ മോഡലുകളെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 
 
കൊച്ചി ഉൾപ്പടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ തുടക്കത്തിൽ തന്നെ ഷോറൂമുകൾ ആരംഭിക്കാനും സിട്രോൺ തീരുമാനിച്ചിട്ടുണ്ട്. 1.2 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകളിലായിരിക്കും വാഹനം ഇന്ത്യൻ വിപണിയിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലായിരിക്കും വാഹനം എത്തുക എന്നും റിപ്പോർട്ടുതുകൾ ഉണ്ട്. സി 5 എയർക്രോസിന് പിന്നാലെ ഇന്ത്യൻ നിരത്തുകളിലെ ഒരുകാലത്തെ രാജാവായിരുന്നു അംബസഡറിനെ പിഎസ്എ തിരികെ കൊണ്ടുവരും എന്നും റിപ്പോർട്ടുകളുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍