ഇന്ത്യയുടെ ബൌളിംഗ് നിരക്ക് നിലവാരമില്ലെന്ന് മാത്യു ഹെയ്ഡന്‍

ബുധന്‍, 11 ഫെബ്രുവരി 2015 (19:10 IST)
ഇന്ത്യ ലോകകപ്പ് നേടാന്‍ ഒരു സാധ്യതയുമില്ലെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍. ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യയുടെ ബൌളിംഗ് നിരക്ക് നിലവാരമില്ലെന്നും ഇതിനാല്‍ കൂറ്റന്‍ സ്കോറുകളായിരിക്കും ഇന്ത്യയ്ക്ക് പിന്തുടരേണ്ടി വരികയെന്നും ഹെയ്ഡന്‍ പരിഹസിച്ചു. ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹൈഡന്‍ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ചത്.

സ്റ്റുവർട്ട് ബിന്നി പ്രതീക്ഷക്കൊത്തുയരുമെന്നു കരുതുന്നില്ലെന്നും ഇഷാന്ത് ശര്‍മ പരുക്ക് മൂലം പിന്‍മാറിയത് ബൗളിങ് നിരയെ കൂടുതല്‍ ദുര്‍ബലമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ലോകകപ്പ് ഓസ്ട്രേലിയക്കും ന്യൂസിലാന്‍ഡിനുമാണ് ഹെയ്ഡന്‍ സാധ്യത കല്പിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക