ലോക ക്രിക്കറ്റിലേയ്ക്ക് ഇതിഹാസ താരങ്ങളെ സമ്മാനിച്ച ടീമാണ് ഇന്ത്യയുടെ ക്രിക്കറ്റ് പട, കപിൽ, ദേവ് സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, എംഎസ് ധോണി, വിരാട് കോഹ്‌ലി രോഹിത് ഷർമ്മ എന്നിങ്ങനെ തുടരുകയാണ് ആ നിര. പുതിയ തരോദയങ്ങൾ ഇന്ത്യൻ ടിമിൽ പ്രകടമായി തന്നെ കാണാനുമാകും ഇപ്പോഴിതാ ഈ ദശാബ്ദത്തിലെ ഏകദിനത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ താരം ആര് എന്ന് വെ:ളിപ്പെടുത്തിയിരിയ്ക്കുകയാണ് സുനിൽ ഗവാസ്കറും മാത്യു ഹെയ്ഡനും.
ഈ പതിറ്റാണ്ടിൽ ഏകദിന ക്രികറ്റിൽ ഏറ്റവുമധികം സ്വാധിനം ചെലുത്തിയ ഇന്ത്യൻ താരം ഇന്ത്യൻ നായകൻ വിരാട് ;കോഹ്‌ലിയാണെന്ന് സുനിൽ ഗവാസ്കറിന്റെ അഭിപ്രായം. 'ഒരു വ്യക്തിയെന്ന നിലയില്‍ കോലിയെ നോക്കുക. ഇന്ത്യക്കുവേണ്ടി അവന്‍ വിജയിച്ച മത്സരങ്ങളുടെ എണ്ണം നോക്കുക. വലിയ സ്‌കോറുകള്‍ പിന്തുടര്‍ന്ന് ജയിച്ചത് നോക്കുക. അവനാണ് ഈ പതിറ്റാണ്ടിൽ ഏറ്റവും സ്വാധീനം ഉണ്ടാക്കിയ ഇന്ത്യൻ താരം,' ഗവാസ്കർ പറഞ്ഞു. എന്നാൽ മത്യു ഹെയ്ഡന്റെ അഭിപ്രായം മറിച്ചാണ്
ഇന്ത്യയുടെ മുൻ നായകൻ എംഎസ് ധോണിയാണ് ഈ പതിറ്റാണ്ടിൽ എറ്റവുമധികം ചലനമുണ്ടാക്കിയ ഇന്ത്യൻ താരമെന്നാണ് മാത്യു ഹെയ്ഡന്റെ അഭിപ്രായം. 'എംഎസ് ധോണി ഒരു ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിയ നായകനാണ്. ലോകകപ്പ് നേടിയത് വലിയ നാഴികക്കല്ലാണ്. വെറുമൊരു നായകന്‍ മാത്രമായിരുന്നില്ല, ശാന്തനായി മധ്യനിരയിൽ ബാറ്റ് ചെയ്യുന്ന കരുത്തനായ ബാറ്റ്സ്‌മാൻ കൂടിയായിരുന്നു അവന്‍. എന്റെ അഭിപ്രായത്തിൽ അവനാണ് ഈ പതിറ്റാണ്ടിൽ ഏകദിനത്തിൽ ഏറ്റവുമധികം ചലനമുണ്ടാക്കിയത്.' മാത്യു ഹെയ്ഡൻ പറഞ്ഞു.