കാർഷിക നിയമങ്ങളെ കുറിച്ച് മന്ത്രിമാർ പറയുന്നത് കേൾക്കണമെന്ന് മോദി. റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിലൂടെ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ

വെള്ളി, 11 ഡിസം‌ബര്‍ 2020 (10:20 IST)
ഡല്‍ഹി: കാര്‍ഷിക നിയമങ്ങളെ കുറിച്ച്‌ കേന്ദ്ര മന്ത്രിമാര്‍ പറയുന്നത് കേട്ട് മനസിലാക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും വാണിജ്യ മന്ത്രി പീയുഷ് ഗോയലും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ട്വിറ്റ്. കർഷകർ സമരം അവസാനിപ്പിയ്ക്കാൻ തയ്യാറാവണം എന്ന് ഇരു മന്ത്രിമാരും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. പ്രശ്നപരിഹാരത്തിനായി ചർച്ചകൾ തുടരുമെന്നും മന്ത്രിമാർ വ്യക്തമാക്കിയിരുന്നു.  
 
അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിൻവലിയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ. റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥിലൂടെ ട്രാക്‌ടര്‍ റാലി നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തിക്കായത്ത് മുന്നറിയിപ്പ് നൽകി. നിയമങ്ങള്‍ പിന്‍വലിയ്ക്കുകയും താങ്ങുവില ഉറപ്പാക്കുന്നതിന് പുതിയ നിയമം കൊണ്ടുവരുകയും വേണം. മറ്റൊരു ഫോര്‍മുലയ്ക്കും വഴങ്ങില്ലെന്നും രാകേഷ് തിക്കായത് വ്യക്തമാക്കി. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിയ്ക്കില്ലെന്നും ആവശ്യമായ ഭേദഗതികൾ കൊണ്ടുവരാമെന്നുമുള്ള നിലപാടിൽ; ഉറച്ചുനിൽക്കുകയാണ് കേന്ദ്രം. നിലപാടിൽ മാറ്റം വരുത്തിയില്ലെങ്കിൽ രാജ്യവ്യാപകമായി ട്രെയിൻ തടയൽ അടക്കമുള്ള സമരമരങ്ങളിലേയ്ക്ക് നീങ്ങും എന്ന് കർഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

मंत्रिमंडल के मेरे दो सहयोगी नरेंद्र सिंह तोमर जी और पीयूष गोयल जी ने नए कृषि कानूनों और किसानों की मांगों को लेकर विस्तार से बात की है। इसे जरूर सुनें-https://t.co/B9GwPf5i3K

— Narendra Modi (@narendramodi) December 11, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍