ആർസിബിയ്ക്ക് ആശ്വാസമായി സൂപ്പർ ഓൾറൗണ്ടർ ടീമിലെത്തുന്നു

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2023 (14:27 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും വിജയവഴിയിൽ തിരിച്ചെത്താനൊരുങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ലഖ്നൗ സൂപ്പർ ജയൻ്സാണ് മത്സരത്തിൽ ആർസിബിയുടെ എതിരാളികൾ. വൈകീട്ട് ഏഴരയ്ക്ക് ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ബാറ്റർമാരുടെ സ്ഥിരതയില്ലായ്മയും മൂർച്ചയില്ലാത്ത ഡെത്ത് ഓവർ ബൗളിംഗുമാണ് ആർസിബിയെ വലയ്ക്കുന്നത്. ബാറ്റിംഗിൽ കോലിയേയും നായകനായ ഫാഫ് ഡുപ്ലെസിസിനെയുമാണ് ആർസിബി ആശ്രയിക്കുന്നത്.
 
അതേസമയം ന്യൂസിലൻഡ് പര്യടനത്തിന് ശേഷം ശ്രീലങ്കൻ താരമായ ഹസിന്ദു ഹസരങ്ക ഇന്ന് ടീമിനൊപ്പം ചേർന്നേക്കും. ഇത് ആർസിബി ബൗളിംഗിന് കൂടുതൽ കരുത്ത് നൽകുമെന്നാണ് കരുതുന്നത്. അതേസമയം ദീപക് ഹൂഡയും,ക്രുണാൽ പാണ്ഡ്യയും മാർക്കസ് സ്റ്റോയിനിസുമെല്ലാം അടങ്ങുന്ന ഓൾറൗണ്ടർമാരിലാണ് ലഖ്നൗവിൻ്റെ പ്രതീക്ഷ. കെ എൽ രാഹുൽ, കെയ്ൽ മെയേഴ്സ്,നിക്കോളാസ് പുരാൻ എന്നിവടങ്ങുന്ന ബാറ്റിംഗ് നിരയും ബിഷ്ണോയിയും മാർക്ക് വുഡും അടങ്ങുന്ന ബൗളിംഗ് നിരയും താരതമ്യേന ശക്തമാണ്. ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയ 2 മത്സരങ്ങളിലും വിജയം ബാംഗ്ലൂരിനൊപ്പമായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article