രഞ്ജിയില്‍ അസമിനെതിരായ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഹര്‍ഷിത് റാണയാണ്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റാണ് റാണ വീഴ്ത്തിയത്. രഞ്ജിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ഷിത് റാണയെ മൂന്നാം മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് വിവരം.
ന്യൂസിലന്‍ഡിനെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമില്‍ റാണ ഉണ്ടായിരുന്നതാണ്. പിന്നീട് രഞ്ജി കളിക്കാന്‍ വേണ്ടി റിലീസ് ചെയ്യുകയായിരുന്നു. ജസ്പ്രീത് ബുംറയ്ക്കു വിശ്രമം അനുവദിക്കാനാണ് റാണയെ മൂന്നാം ടെസ്റ്റിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലും ഹര്‍ഷിത് റാണ ഇടം പിടിച്ചിട്ടുണ്ട്.