രോഹിത്തിന് ശേഷം ഇന്ത്യന്‍ നായകനാകുക ഹാര്‍ദിക് പാണ്ഡ്യ തന്നെ; സൂചന നല്‍കി ബിസിസിഐ

Webdunia
ചൊവ്വ, 1 നവം‌ബര്‍ 2022 (08:29 IST)
രോഹിത് ശര്‍മ ഇന്ത്യന്‍ നായകസ്ഥാനം ഒഴിയുമ്പോള്‍ പകരക്കാരനായി എത്തുക ഹാര്‍ദിക് പാണ്ഡ്യ. ട്വന്റി 20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് ബിസിസിഐ ഇക്കാര്യത്തില്‍ പരോക്ഷ സൂചന നല്‍കിയത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഹാര്‍ദിക്കിനെ നായകനാക്കാന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. ഹാര്‍ദിക് ഒരു ക്യാപ്റ്റന്‍ മെറ്റീരിയല്‍ ആണെന്നാണ് സെലക്ടര്‍മാരുടെയും ബിസിസിഐയുടെയും അഭിപ്രായം. 
 
ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയാണ്. രോഹിത് ശര്‍മയുടെ അഭാവത്തിലാണ് ഹാര്‍ദിക് ഇന്ത്യയെ നയിക്കുക. രോഹിത്തിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന താരങ്ങളില്‍ ഒരാള്‍ ഹാര്‍ദിക് ആണെന്ന് ബിസിസിഐയുടെ ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article