ജഡേജയെ പട്ടാളത്തില്‍ ചേര്‍ക്കാനായിരുന്നു അച്ഛന്റെ ആഗ്രഹം; വാഹനാപകടത്തില്‍ അമ്മ മരിച്ചത് താരത്തെ മാനസികമായി തളര്‍ത്തി

Webdunia
തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (10:45 IST)
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് രവീന്ദ്ര ജഡേജ. താരത്തിന്റെ 33-ാം ജന്മദിനമാണ് ഇന്ന്. ചെറുപ്പം മുതലേ ക്രിക്കറ്റിനോട് വല്ലാത്ത താല്‍പര്യമുള്ള ആളായിരുന്നു ജഡേജ. പക്ഷേ, രജ്പുത് കുടുംബത്തില്‍ നിന്നുള്ള ആളായതിനാല്‍ മകനെ പട്ടാളത്തില്‍ ചേര്‍ക്കാനാണ് ജഡേജയുടെ അച്ഛന്‍ ആഗ്രഹിച്ചിരുന്നത്. ക്രിക്കറ്റ് തന്നെയാണ് തന്റെ സ്വപ്‌നമെന്ന് ജഡേജ അച്ഛനോട് പറഞ്ഞു. 
 
16-ാം വയസ് തൊട്ട് ജഡേജ ക്രിക്കറ്റ് പരിശീലനം ആരംഭിച്ചു. ക്രിക്കറ്റ് എന്ന സ്വപ്‌നത്തിലേക്ക് അടുക്കുന്നതിനിടെ ജഡേജയുടെ ജീവിതത്തില്‍ വലിയൊരു തിരിച്ചടി നേരിട്ടു. ജഡേജയുടെ അമ്മ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അമ്മയുടെ മരണം ജഡേജയെ തളര്‍ത്തി. ക്രിക്കറ്റ് പൂര്‍ണമായി ഉപേക്ഷിച്ച് വേറെ ഏതെങ്കിലും ജോലി അന്വേഷിക്കാമെന്ന തീരുമാനത്തിലായിരുന്നു ജഡേജ. ആ സമയത്താണ് ജഡേജയുടെ കളി ദേശീയ ശ്രദ്ധ നേടിയത്. 2009 ല്‍ ജഡേജ ഇന്ത്യന്‍ ടീമില്‍ ഇടം നേടി. അവിടെ നിന്ന് പിന്നെ തിരിഞ്ഞുനാക്കേണ്ടി വന്നിട്ടില്ല. ആ കരിയര്‍ ദിനംപ്രതി ഉയര്‍ച്ചകളുടേതായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article