സമ്മർദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് കോലിയെ കണ്ട് പഠിക്കണം, യുവതാരങ്ങൾക്ക് പാഠപുസ്തകമെന്ന് ഗംഭീർ

Webdunia
തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (20:22 IST)
ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ കോലിയുടെ  പ്രകടനം വളര്‍ന്നുവരുന്ന യുവതാരങ്ങള്‍ക്ക് പാഠപുസ്തകമാണെന്ന് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീര്‍. സമ്മര്‍ദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും ടീം തകര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ എങ്ങനെ വലിയ ഇന്നിങ്ങ്‌സ് നിര്‍മിക്കാമെന്നും കോലി കാണിച്ചു തന്നു.നിങ്ങളുടെ ടീമിന് തുടക്കം രണ്ടോ മൂന്നോ വിക്കറ്റ് നഷ്ടമായ അവസ്ഥയില്‍ വന്ന് ആദ്യ പന്തില്‍ സിക്‌സ് അടിക്കുന്നതില്‍ കാര്യമില്ലെന്നും ഗംഭീർ പറയുന്നു.
 
ഇത്തരത്തിലുള്ള മത്സരങ്ങളിൽ മത്സരത്തിന്റെ സമ്മര്‍ദ്ദത്തെ നിങ്ങള്‍ വലിച്ചെടുക്കണം. സിംഗിളുകളിലൂടെ സ്ട്രൈക്ക് കൈമാറണം. അത് വളരെ പ്രധാനമാണ്. വളരെക്കാലമായി ഇതെല്ലാം ഫലപ്രദമായി കോലി ചെയ്യുന്നു. കോലിയുടെ ഈ ഇന്നിങ്ങ്‌സില്‍ നിന്നും യുവതാരങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായുണ്ട്. മത്സരത്തില്‍ ഫിറ്റ്‌നസിന്റെ പ്രാധാന്യവും നിങ്ങള്‍ക്ക് കോലിയില്‍ നിന്നും മനസ്സിലാക്കാം. വിക്കറ്റിനിടയിലെ ഓട്ടം,  സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഇതെല്ലാം മനസ്സിലാക്കി തരുന്നതാണ് കോലിയുടെ പ്രകടനം. എന്തെന്നാല്‍ പുതിയ കാലത്തെ താരങ്ങള്‍ക്ക് പന്തിനെ ഗ്രൗണ്ടിന് പുറത്തേക്ക് അടിച്ച് കളയാന്‍ മാത്രമാണ് അറിയുന്നത്. ഗംഭീര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article