ധോണിയുടെ കാല്‍ക്കല്‍ വീണ് അനുഗ്രഹം വാങ്ങി ഗെയ്ക്വാദിന്റെ പ്രതിശ്രുത വധു; വീഡിയോ

ശനി, 3 ജൂണ്‍ 2023 (15:56 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ അനുഗ്രഹം വാങ്ങി ഋതുരാജ് ഗെയ്ക്വാദിന്റെ പ്രതിശ്രുത വധു ഉത്കര്‍ഷാ പവാര്‍. ഫൈനല്‍ മത്സരത്തിനു ശേഷം ചെന്നൈ ടീം അംഗങ്ങളും കുടുംബാംഗങ്ങളും സന്തോഷ പ്രകടനം നടത്തുന്ന സമയത്താണ് ഉത്കര്‍ഷാ പവാര്‍ ധോണിയുടെ സമീപമെത്തിയത്. 
 
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ചെന്നൈ നായകന്‍ ധോണിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിക്കുകയായിരുന്നു ഉത്കര്‍ഷാ. 
 
കഴിഞ്ഞ ഏതാനും വര്‍ഷമായി ഋതുരാജും ഉത്കര്‍ഷയും തമ്മില്‍ ഡേറ്റിങ്ങില്‍ ആണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള ആഭ്യന്തര ക്രിക്കറ്റര്‍ കൂടിയാണ് ഉത്കര്‍ഷാ.  

Utkarsha (Mrs. Rutu) taking blessing of Dhoni . So Cute and Adorable

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍