സീസണിലെ മോശം പ്രകടനം, ശ്രീശാന്തിന്റെ ഐപിഎല്‍ ടീമിലും സഞ്ജുവിന് ഇടമില്ല

വെള്ളി, 2 ജൂണ്‍ 2023 (15:08 IST)
ഐപിഎല്‍ പതിനാറാം സീസണിലെ മികച്ച ടീമിനെ തിരെഞ്ഞെടുത്ത് മലയാളി പേസര്‍ എസ് ശ്രീശാന്ത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഐപിഎല്‍ കിരീടനേട്ടത്തിലേക്കെത്തിച്ച എം എസ് ധോനിയാണ് ശ്രീശാന്തിന്റെ ടീമിന്റെ നായകന്‍. ഐപിഎല്ലില്‍ വിസമയങ്ങള്‍ തീര്‍ത്ത ശുഭ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളുമാണ് ശ്രീശാന്തിന്റെ ടീമിലെ ഓപ്പണര്‍മാര്‍. മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണെ ശ്രീശാന്ത് തന്റെ ടീമിലേക്ക് പരിഗണിച്ചില്ല.
 
മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാം നമ്പറില്‍ അജിങ്ക്യ രഹാനെയുമാണ് ശ്രീശാന്ത് ഉള്‍പ്പെടുത്തിയത്. സൂര്യകുമാര്‍ യാദവ് അഞ്ചാം സ്ഥാനത്തും റിങ്കു സിംഗോ ശിവം ദുബെയോ ഫിനിഷറായും ഇറങ്ങും. എം എസ് ധോനിയാണ് വിക്കറ്റ് കീപ്പറും നായകനുമായി എത്തുന്നത്. റാഷിദ് ഖാന്‍ യൂസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരെയാണ് പേസര്‍മാരായി ശ്രീശാന്ത് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍