പൂജാരയെ മാറ്റി സൂര്യകുമാറിനെ കളിപ്പിക്കണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം, എന്തൊരു മണ്ടത്തരമെന്ന് വിമർശനം

ബുധന്‍, 8 ഫെബ്രുവരി 2023 (17:50 IST)
ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്ററായ ചേതേശ്വർ പുജാരയെ മാറ്റി സൂര്യകുമാർ യാദവിനെ ടെസ്റ്റ് ടീമിൽ കളിപ്പിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ടീം മുൻ സെലക്ടറായ സുനിൽ ജോഷി. രോഹിത് ശർമയും കെ എൽ രാഹുലും ശുഭ്മാൻ ഗില്ലും സൂര്യകുമാർ യാദവും അടങ്ങുന്ന ആദ്യ ടെസ്റ്റിനുള്ള 11 അംഗ ടീമിനെയും സുനിൽ ജോഷി പ്രവചിച്ചു.
 
അതേസമയം താരത്തിൻ്റെ വാദത്തിനെതിരെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച റെക്കോർഡുകളുള്ള ടീമിലെ നിർണായക താരമായ പുജാരയെ മാറ്റി സൂര്യകുമാറിനെ കളിപ്പിക്കുക എന്നത് വലിയ സാഹസമാകുമെന്ന് ആരാധകർ പറയുന്നു. പരിമിത ഓവർ ക്രിക്കറ്റിലെ മികച്ച റെക്കോർഡുകളുടെ പിൻബലമുണ്ടെങ്കിലും സൂര്യകുമാർ ഇതുവരെ ടെസ്റ്റിൽ തൻ്റെ കഴിവ് തെളിയിച്ചിട്ടില്ല. മറുവശത്ത് പുജാരയാകട്ടെ കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തിലെ മികച്ച പ്രകടനത്തോടെ മിന്നും ഫോമിലാണ്. വ്യാഴാഴ്ചയാണ് ഇന്ത്യയും  ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിന് തുടക്കമാവുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍