Shubman Gill: കിവീസിന്റെ നെഞ്ചത്ത് ഗില്ലാട്ടം ! തകര്‍പ്പന്‍ സെഞ്ചുറി

ബുധന്‍, 1 ഫെബ്രുവരി 2023 (20:25 IST)
Shubman Gill: ഏകദിനം മാത്രമല്ല ട്വന്റി 20 യും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് ശുഭ്മാന്‍ ഗില്‍. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 യില്‍ ഗില്ലിന്റെ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. വെറും 54 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സും സഹിതം ഗില്‍ സെഞ്ചുറി നേടി. 187 സ്‌ട്രൈക്ക് റേറ്റോടെയാണ് ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറി. ട്വന്റി 20 യിലെ തന്റെ ആദ്യ സെഞ്ചുറിയാണ് ഗില്‍ സ്വന്തമാക്കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍