ടെസ്റ്റിൽ അതിവേഗം 8000 റൺസ്, സംഗക്കാരയുടെ റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്

വ്യാഴം, 24 മാര്‍ച്ച് 2022 (20:24 IST)
ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് നേട്ടം കൂടി തന്റെ പേരിലാക്കി സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗത്തിൽ 8000 റൺസ് കണ്ടെത്തുന്ന താരമെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.
 
പാകിസ്ഥാനെതിരായ ലാഹോർ ടെസ്റ്റിലാണ് സ്റ്റീവ് സ്മിത്ത് നാഴികകല്ല് പിന്നിട്ടത്.പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ 17 റൺസ് മാത്രമാണ് താരം നേടിയത്. മത്സരത്തിൽ 7 റൺസ് സ്കോർ ചെയ്‌തതോടെയാണ് സ്മിത്ത് ചരിത്രനേട്ടത്തിലേക്കെത്തിയത്. ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ റെക്കോർഡാണ് താരം മറികടന്നത്.
 
152 ഇന്നിങ്സുകളിൽ നിന്നായിരുന്നു സംഗക്കാര 8000 റൺസ് പിന്നിട്ടത്. 151 ഇന്നിങ്സിൽ നിന്നാണ് സ്മിത്തിന്റെ നേട്ടം. 154 ഇന്നിങ്സുകളിൽ നിന്നും 8000 റൺസ് കണ്ടെത്തിയ മാസ്റ്റർ ബ്ലാസ്റ്ററാണ് പട്ടികയിൽ മൂന്നാമത്. സർ ഗാരി സോബേഴ്‌സ്, രാഹുൽ ദ്രാവിഡ് എന്നിവരാണ് നാലും അഞ്ചാമത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍