തകര്‍ത്തടിച്ചിട്ടും കാര്‍ത്തിക് പുറത്ത്, തപ്പിത്തടയുന്ന രാഹുല്‍ ടീമില്‍; പൊട്ടിത്തെറിച്ച് ആരാധകര്‍

Webdunia
ശനി, 16 ഫെബ്രുവരി 2019 (13:15 IST)
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ദയനീയ പ്രകടനം പുറത്തെടുത്ത് ടീമില്‍ നിന്ന് പുറത്തായ കെഎല്‍ രാഹുലിനെ ഓസ്ട്രേലിയക്കെതിരായ ഏകദിന ട്വന്റി-20 പരമ്പരകളില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനം ശക്തമാകുന്നു.

മികച്ച ഫോമില്‍ കളിക്കുകയും ഫിനിഷറുടെ ജോലി ഏറ്റെടുത്ത് നടപ്പാക്കുകയും ചെയ്യുന്ന ദിനേഷ് കാര്‍ത്തിക്കിനെ ഒഴിവാക്കി രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയ സെലക്‍ടര്‍മാരുടെ നടപടിയാണ് എതിര്‍പ്പിന് കാരണമായത്.

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ രണ്ട് അര്‍ധ സെഞ്ചുറി നേടിയതാണോ രാഹുലിന്റെ പ്ലസ് പോയിന്റ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഇന്ത്യന്‍ ടീമിനായി മികച്ച പ്രകടനം നടത്തിയിട്ടും കാര്‍ത്തിക്ക് എങ്ങനെ പുറത്തായെന്നും, മോശം പ്രകടനം തുടര്‍ച്ചയാക്കിയ രാഹുലിനെ ഓസ്ട്രേലിയക്കെതിരായ പരമ്പരകളില്‍ ഉള്‍പ്പെടുത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article