ലോഡ്‌സിലെ തോല്‍വിക്ക് ഇംഗ്ളണ്ട് പകരം ചോദിക്കുന്നു, നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന അവസ്ഥയിലാണ്.
അവസാന ദിനമായ ഇന്ന് ആറ് വിക്കറ്റ് കൈയ്യിലിരിക്കേ ഇന്ത്യക്ക് സമനില പിടിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. മുന്‍ നിര വിക്കെറ്റുകളെല്ലാം പിഴുത ഇംഗ്ളണ്ട് ഇപ്പോള്‍ ജയത്തിന്റെ വക്കിലാണ്.
ജയിക്കാന്‍ 333 റണ്‍സ് കൂടി വേണമെന്നിരിക്കെ ജയം ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. അജിന്‍ക്യ രഹാനെയും (18) രോഹിത് ശര്‍മ(ആറ്)യുമാണ് ക്രീസില്‍. മുരളി വിജയ് (12), ശിഖര്‍ ധവാന്‍ (37), ചേതേശ്വര്‍ പുജാര (രണ്ട്), വിരാട് കോഹ്ലി (28)എന്നിവരാണ് രണ്ടാമിന്നിങ്ങ്സില്‍ പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍.
ഇന്ത്യയുടെ ആദ്യ ഇന്നിങ്സില്‍ ഫോളോ ഓണ്‍ നേരിട്ട ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇംഗ്ളണ്ട് വീണ്ടും ക്രീസിലിറങ്ങുകയായിരുന്നു. അലിസ്റ്റര്‍ കുക്ക് (70) ജോ റൂട്ടും (56) അര്‍ധസെഞ്ച്വറി നേടി. സ്കോര്‍ബോര്‍ഡ് 200 കടന്നപ്പോള്‍ ഇന്നിങ്സ് ഡിക്ളയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 445 റണ്‍സിന്റെ വിജയ ലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ വെക്കുകയായിരുന്നു.