ചരിത്രവിജയത്തിലെ പിന്നാലെ കോലിയെ ചൊറിഞ്ഞ് ഇംഗ്ലണ്ടിൻ്റെ ട്വീറ്റ്

ബുധന്‍, 6 ജൂലൈ 2022 (14:52 IST)
എഡ്ജ്ബാസ്റ്റണിലെ തോൽവിക്ക് പിന്നാലെ മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയെ ട്രോളി ഇംഗ്ലണ്ട് ക്രിക്കറ്റിൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ. മത്സരത്തിനിടെ ഇംഗ്ലണ്ട് താരമായ ജോണി ബെയർസ്റ്റോയുമായി കോലി ഇടഞ്ഞിരുന്നു. ഈ റെഫറൻസ് സഹിതമാണ് ഇംഗ്ലണ്ടിൻ്റെ ട്വീറ്റ്.
 
റെക്കോർഡ് വിജയത്തിന് പിന്നാലെ 2 ചിത്രങ്ങളും ഒരു ഇമോജിയും സഹിതമായിരുന്നു ഇംഗ്ലണ്ട് ട്വീറ്റ്. ഒന്നാമത്തെ ചിത്രത്തിൽ ബെയർസ്റ്റോയോട് കോലി വായടയ്ക്കാൻ പറയുന്നതും രണ്ടാമത്തെ ചിത്രത്തിൽ ബെയർസ്റ്റോയെ ആലിംഗനം ചെയ്ത് കോലി അഭിനന്ദിക്കുന്നതുമാണ് ഉള്ളത്. ചിത്രത്തിനൊപ്പം വായടപ്പിച്ചു എന്ന് സൂചിപ്പിക്കുന്ന ഇമോജിയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് പങ്കുവെച്ചത്.
 
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ മൂന്നാം ദിനത്തിൽ കോലിയും ബെയർസ്റ്റോയും തമ്മിലുള്ള വാക്പോരിന് ശേഷം തനി സ്വരൂപം പുറത്തെടുത്ത ബെയർസ്റ്റോ ആദ്യ ഇന്നിങ്ങ്സിൽ 106 റൺസും രണ്ടാം ഇന്നിങ്ങ്സിൽ 114 റൺസുമാണ് സ്വന്തമാക്കിയത്. ജോണി ബെയർസ്റ്റോയായിരുന്നു കളിയിലെ കേമൻ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍