ഓസീസിനെ വീഴ്ത്തി ഇംഗ്ലണ്ട് കലാശപ്പോരാട്ടത്തിന്; അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം ?

അഭിറാം മനോഹർ

ബുധന്‍, 4 ഫെബ്രുവരി 2026 (12:23 IST)
അണ്ടര്‍-19 ഏകദിന ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഓസീസിനെ അട്ടിമറിച്ചാണ് ഇംഗ്ലണ്ട് കൗമാരനിര ഫൈനല്‍ ടിക്കറ്റ് നേടിയത്. ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ സെമിഫൈനല്‍ മത്സരത്തിലെ വിജയികളെയാകും ഇംഗ്ലണ്ട് ഫൈനലില്‍ നേരിടുക.
 
മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ട്, ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികച്ചുനിന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ തോമസ് റ്യൂവിന്റെ സെഞ്ചുറിയുടെ കരുത്തില്‍ 7 വിക്കറ്റിന് 277 റണ്‍സാണ് നേടിയത്. ഇംഗ്ലീഷ് ബൗളിംഗ് നിര ഉയര്‍ത്തിയ വെല്ലുവിളി ഓസീസിന് അതിജീവിക്കാനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ട് 
ഓസീസിനെ പ്രതിരോധത്തിലാക്കി. നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍മാരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയത്തിലേക്കുള്ള വഴിതുറന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 47.3 ഓവറില്‍ 250 റണ്‍സിന് ഓളൗട്ടായി. ഓസ്‌ട്രേലിയക്കായി നായകന്‍ ഒലിവര്‍ പീക്കെ 88 പന്തില്‍ 100 റണ്‍സുമായി തിളങ്ങിയെങ്കിലും മറ്റാര്‍ക്കും താരത്തിന് പിന്തുണ നല്‍കാനായില്ല. ഓപ്പണര്‍ നിതേഷ് സാമുവല്‍ 47 റണ്‍സെടുത്തു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍