Jos Butler : റെക്കോർഡ് ബുക്കിൽ റൂട്ടിനെയും സ്റ്റോക്സിനെയും പിന്തള്ളി ജോസ് ബട്ട്‌ലർ

അഭിറാം മനോഹർ

ബുധന്‍, 28 ജനുവരി 2026 (17:27 IST)
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിലൂടെ ഇംഗ്ലണ്ട് ടീമിനായി 400 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് താരമെന്ന നേട്ടം സ്വന്തമാക്കി ജോസ് ബട്ട്ലര്‍.  ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ 401 മത്സരങ്ങള്‍ കളിച്ച ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണിന് തൊട്ടുപിന്നിലായാണ് ബട്ട്ലര്‍ ഇടം പിടിച്ചത്. ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ് തുടങ്ങിയ താരങ്ങള്‍ക്ക് സാധിക്കാത്ത നേട്ടമാണ് ബട്ട്ലര്‍ സ്വന്തമാക്കിയത്.
 
ടെസ്റ്റ്, ഏകദിനം, ടി20 എന്നീ മൂന്ന് ഫോര്‍മാറ്റുകളിലുമായി 400 മത്സരങ്ങളില്‍ നിന്ന് 14 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 12,291 റണ്‍സാണ് ബട്ട്‌ലര്‍ നേടിയിട്ടുള്ളത്. 57 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 31.94 ശരാശരിയില്‍ 2,907 റണ്‍സും, 198 ഏകദിനങ്ങളില്‍ 39.11 ശരാശരിയില്‍ 5,515 റണ്‍സും, 144 ടി20 മത്സരങ്ങളില്‍ 35.49 ശരാശരിയില്‍ 3,869 റണ്‍സുമാണ് ബട്ട്ലര്‍ നേടിയിട്ടുള്ളത്. ഫെബ്രുവരി 7ന് ആരംഭിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ പ്രധാനതാരങ്ങളില്‍ ഒരാള്‍ കൂടിയാണ് ബട്ട്ലര്‍. ഹാരി ബ്രൂക്കാണ് ലോകകപ്പില്‍ ടീമിനെ നയിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍